ചേർപ്പ് ∙ മാർപാപ്പയെ അത്ഭുതപ്പെടുത്തി ചേർപ്പിൽ നിന്നൊരു ‘നാനോ ലാസ്റ്റ് സപ്പർ ശിൽപം’ ചേർപ്പ് സ്വദേശിയായ സതീഷ് കുമാറാണ് ചെറിയ അവസാന അത്താഴ ശിൽപ്പത്തിന്റെ ശിൽപി. രണ്ടര ഇഞ്ച് നീളവും, ഒന്നര ഇഞ്ച് ഉയരവും, ഒരിഞ്ച് കനവുമുള്ള കുമിഴ് മരത്തിൽ ലെൻസിന്റെ സഹായത്തോടെ രണ്ടു ദിവസമെടുത്താണ് ഈ ത്രിമാന ശിൽപം തയാറാക്കിയത്. ശിൽപം മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മാർപാപ്പയ്ക്കു സമ്മാനിച്ചു. മാപ്രാണത്ത് വിസ്മയം വുഡ് കാർവിങ്, ഇരിങ്ങാലക്കുടയിൽ വുഡൻ സ്റ്റോറീസ് എന്ന ആർട്ട് ഗാലറിയും സതീഷ് നടത്തുന്നുണ്ട്.