പൈപ്പ് പൊട്ടൽ പതിവ്: ശുദ്ധജല വിതരണം തടസ്സപ്പെടുന്നു

കയ്പമംഗലത്ത് ദേശീയപാതയോരത്ത് കാനയ്ക്കുള്ള കുഴിയിൽ ജലവിതരണപൈപ്പ് പൊട്ടിയനിലയിൽ.
SHARE

കയ്പമംഗലം ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് പൊട്ടൽ പതിവായതോടെ ശുദ്ധജല വിതരണത്തിൽ തടസ്സം.  ചെന്ത്രാപ്പിന്നി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം ഭാഗങ്ങളിൽ തുടർച്ചയായി ശുദ്ധജലവിതരണം നിലയ്ക്കുന്നു. മൂന്നുപീടിക ബൈപാസ് നിർമാണത്തിനിടെ പൈപ്പ് മുറിഞ്ഞതിനെ തുടർന്ന് വഴിയമ്പലം പരിസരത്ത്  ശുദ്ധജലം വിതരണം മുടങ്ങിയിട്ട് മാസങ്ങളായി.  പൈപ്പുകൾ മാറ്റിയിടുന്നന്നതിന് എൻഎച്ചിന് ജല അതോറിറ്റി ഫണ്ട് കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞു. ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥയാണു കാരണമെന്നാണ് ആക്ഷേപം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS