വടക്കാഞ്ചേരി ∙ കരുമത്ര കോളനിയിൽ മടപ്പാട്ടിൽ കാർത്ത്യായനിയുടെ വീടിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മേശയും കത്തിനശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല, കാർത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസം. ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നതാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീടിനു തീപിടിച്ചു; ഇസ്ത്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നതാണ് കാരണമെന്ന് നിഗമനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.