ചാലക്കുടി ∙ മഴ ശക്തമാകുന്നതിനിടെ സ്കൂളുകളിലേക്കു പോകാനുള്ള റോഡുകളിൽ കുണ്ടും കുഴിയും നിറയുന്നു. നഗരസഭയിൽ ടൗണിലുള്ള സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു നാളേറെയായി.
കാൽനടയായും വാഹനങ്ങളിലും വിദ്യാർഥികളും മറ്റുള്ളവരും സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി. പരിയാരം സെന്റ് ജെബിസി എൽപി സ്കൂളിലേക്കു വിദ്യാർഥികൾക്ക് എത്താനും കുഴികൾ താണ്ടണം. വർഷങ്ങളായി തകർന്നു കിടക്കുകയാണ് റോഡ്. 2018ലെ പ്രളയത്തിൽ തകർന്ന റോഡ് നന്നാക്കാൻ നടപടി ഉണ്ടായില്ലെന്നാണു പരാതി. നിവേദനങ്ങൾ സമർപ്പിക്കുന്നതിനു മാത്രം കുറവൊന്നുമില്ലെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പറയുന്നു.