തൃശൂർ ∙ കുടിക്കുന്ന ശീലമില്ലാത്തവരെയും കുടിയന്മാരാക്കുന്ന മദ്യനയമാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന് മദ്യനിരോധന സമിതി ജില്ലാ യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു സമയത്ത് ‘ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്കൂളുകളാണ്’ എന്നു വാഗ്ദാനം നൽകിയ എൽഡിഎഫ്, കഴിഞ്ഞ 7 വർഷത്തിനിടയിൽ 722 ബാറുകളാണ് തുറന്നത്
സംസ്ഥാന ജനറൽ സെക്രട്ടറി വിൻസന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഈപ്പൻ കരിയാറ്റിൽ, കെ.എ.ഗോവിന്ദൻ, മാർട്ടിൻ പേരേക്കാടൻ, സജീവൻ നടുത്തറ, ബേബി പുതുശ്ശേരി, സെയ്ത് മുഹമ്മദ് കൂട്ടുങ്കൽ, ഷീല ഹരിദാസ്, ശശിധരൻ കരിക്കത്ത് എന്നിവർ പ്രസംഗിച്ചു.