റെയിൽവേ മേൽപാലം നവംബർ ഒന്നിനു മുൻപ് പൂർത്തിയാകും

HIGHLIGHTS
  • അവലോകനയോഗത്തിൽ കരാറുകാരുടെ ഉറപ്പ്
thrissur-railway-overbridge
ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ നിർമാണ പുരോഗതി പരിശോധിക്കാൻ എൻ.കെ.അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ.
SHARE

ഗുരുവായൂർ ∙ റെയിൽവേ മേൽപാലത്തിന്റെ പെയിന്റിങ് അടക്കമുള്ള എല്ലാ നിർമാണ ജോലികളും നവംബർ ഒന്നിനു മുൻപ് പൂർത്തീകരിക്കുമെന്ന് അവലോകന യോഗത്തിൽ കരാറുകാർ  ഉറപ്പു നൽകി. റെയിൽപാതയ്ക്കു മുകളിലുള്ള സ്ലാബ് 15ന് റെയിൽവേ നേരിട്ട് കോൺക്രീറ്റ് ചെയ്തു. ക്ഷേത്രത്തിന്റെ ഭാഗത്തുള്ള 2 സ്ലാബുകൾ  20നകം കോൺക്രീറ്റ് ചെയ്യും. കിഴക്കു ഭാഗത്തെ 2 സ്ലാബുകൾ കോൺക്രീറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ ഷീറ്റുകളും കമ്പികളും നിരത്തുന്ന ജോലി ആരംഭിച്ചു. 30നകം ഈ ഭാഗം കോൺക്രീറ്റ് ചെയ്യും.  

അനുബന്ധ റോഡിന്റെ ബിഎംബിസി ടാറിങ്, കൈവരികളുടെയും നടപ്പാതയുടെയും നിർമാണം, വിളക്കുകൾ സ്ഥാപിക്കൽ, പാളത്തിന് അടിയിലെ സൗന്ദര്യവൽക്കരണം, പാലത്തിന്റെ പെയിന്റിങ് എന്നീ ജോലികൾ ഒക്ടോബറിൽ പൂർത്തിയാക്കും. അവലോകന യോഗത്തിനു ശേഷം എൻ.കെ.അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷൻ എം.കൃഷ്ണദാസ്, നഗരസഭാ ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS