കാട്ടാനയുടെ ആക്രമണം വീണ്ടും; വീടു തകർന്നു

SHARE

മലക്കപ്പാറ ∙ അടിച്ചിൽതൊട്ടി മഞ്ഞപ്പാറക്കുടിയിൽ കാട്ടാന ആക്രമണത്തിൽ വീടു തകർന്നു. ദേവരാജനും ഭാര്യയും 2 കുഞ്ഞുങ്ങളുമടങ്ങുന്ന വീടിനു നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. അടുക്കളയിൽ പാകം ചെയ്തു വച്ചിരുന്ന ഭക്ഷണമെല്ലാം ആനകൾ തിന്നു. പാത്രങ്ങളും മറ്റു സാധന സാമഗ്രികളും തകർത്തു. കാട്ടാന ആക്രമണങ്ങൾ പെരുകിയതായി ഊരുനിവാസികൾ പറയുന്നു. കാർഷിക വിളകളും നശിപ്പിക്കുന്നുണ്ട്. അറ്റകുറ്റപ്പണി മുടങ്ങിയതോടെ സോളർ വൈദ്യുത വേലി പ്രവർത്തന രഹിതമായിരുന്നു. ഇതോടെയാണ് വന്യജീവി ശല്യം കൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS