പെങ്ങാമുക്ക്∙ പോസ്റ്റോഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് തകർന്നുവീണു പൊതുടാപ്പ് തകർന്നു. കനത്ത മഴയിൽ രാവിലെയാണ് മതിൽ തകർന്നത്. ടാപ്പ് പൊട്ടിയതോടെ വെള്ളം റോഡരികിലൂടെ ഒഴുകി പാഴായിപ്പോകുകയാണ്. എൽപി സ്കൂളിന് സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ജരുശലേം റോഡരികിലും ഇന്നലെ വൈകിട്ടോടെ പൈപ്പ് പൊട്ടി വെള്ളമൊഴുകി. പാവറട്ടി ശുദ്ധജല പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ഗുണമേന്മ കുറഞ്ഞ പൈപ്പിട്ടതു മൂലമാണ് പലയിടത്തും പൈപ്പുകൾ പൊട്ടുന്നതെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പി.ജെ.ജെബിൻ, ബൈജു പട്ടിത്തടം, രജീഷ് ഐന്നൂർ, സുനീഷ് പെരുന്തുരുത്തി, എം.സി.ഷൈനു, പി.കെ.സാജു എന്നിവർ പ്രസംഗിച്ചു.
മതിലിടിഞ്ഞ് പൊതുടാപ്പ് പൊട്ടി: ജലധാര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.