വടക്കാഞ്ചേരി ∙ ഏഴര മാസമായി ലോക്കൗട്ടിൽ തുടരുന്ന വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മില്ലിൽ തൊഴിലാളികൾക്കു പ്രതീക്ഷയേകി രാത്രി 2 ലോഡ് അസംസ്കൃത വസ്തുവെത്തി, പിന്നാലെ കെഎസ്ഇബി ഫ്യൂസ് ഊരി. ബിൽ കുടിശികയുടെ പേരിലാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.
ഇതോടെ തൊഴിലാളികൾ വീണ്ടും നിരാശയിലായി. കണക്ഷൻ വിച്ഛേദിച്ചതോടെ, എത്തിയ ലോഡ് ഇറക്കാൻ പറ്റാതായി. ലോറിയിൽനിന്നു താഴെയിറക്കുന്ന ലോഡ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഷീൻ ഉപയോഗിച്ചാണു ഗോഡൗണിലേക്കു കൊണ്ടുപോകേണ്ടത്. ഫെബ്രുവരി 6 നാണ് മിൽ ലോക്കൗട്ട് ചെയ്തത്.