ശമ്പളത്തിലെ അധികതുക തിരിച്ചുപിടിക്കാനുള്ള തീരുമാനം സർവകലാശാല റദ്ദാക്കി

Mail This Article
×
മണ്ണുത്തി ∙ ക്രമരഹിതമായി സ്ഥാനക്കയറ്റം ലഭിച്ചവരിൽ നിന്ന് ശമ്പളത്തിൽ ലഭിച്ച അധിക തുക തിരിച്ചുപിടിക്കാനുള്ള തീരുമാനം കാർഷിക സർവകലാശാല ഭരണസമിതി യോഗം റദ്ദാക്കി. 2011 ഫെബ്രുവരി ഒന്നിനുശേഷം സർവീസിൽ പ്രവേശിച്ച ജീവനക്കാരിൽ സ്ഥാനക്കയറ്റം അനുവദിച്ച തീയതിയിൽ വ്യത്യാസം വന്നിരുന്നു. ഇതിനെത്തുടർന്നു ശമ്പളത്തിൽ അധികമായി ലഭിച്ച 9.29 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ നേരത്തെ ഉത്തരവിറങ്ങിയിരുന്നു. 55 ജീവനക്കാരിൽ നിന്നാണു പണം തിരിച്ചുപിടിക്കാൻ ഉത്തരവായത്. ജീവനക്കാരുടെ ചുരുങ്ങിയ സേവനകാലാവധിയും ശമ്പളത്തിലെ കുറവും പരിഗണിച്ചാണ് പണം തിരിച്ചുപിടിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണു വിശദീകരണം. എന്നാൽ കടക്കെണിയിലായ സർവകലാശാലയ്ക്കു ലക്ഷങ്ങൾ നഷ്ടപ്പെടാനുള്ള കാരണക്കാർക്കതിരെ എന്തു നടപടിയെടുക്കുമെന്ന കാര്യം ഉത്തരവിലില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.