റോഡരുകിലെ മരത്തിന്റെ കൊമ്പ് അടർന്ന് വീണ് യുവതിക്ക് പരുക്ക്

Mail This Article
×
തൃശൂർ∙ ആളൂർ താഴേക്കാട് റോഡരുകിലെ മരത്തിന്റെ കൊമ്പടർന്ന് വീണ് ബൈക്ക് യാത്രക്കാരിയായ യുവതിക്ക് പരുക്ക്. ആളൂർ കുട സ്റ്റോപ്പിന് സമീപം ചെമ്പോത്തു പറമ്പിൽ സാദിക്കിന്റെ ഭാര്യ ബീനക്കാണ് പരുക്കേറ്റത്.
ഭർത്താവുമൊത്ത് മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ രാവിലെ 8 നായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഇവർ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.