റവന്യു ജില്ലാ സ്കൂൾ ഗെയിംസിന് തുടക്കം

Mail This Article
തൃശൂർ ∙ റവന്യു ജില്ലാ സ്കൂൾ ഗെയിംസിനു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടക്കമായി. 23 വരെയുള്ള ആദ്യഘട്ടത്തിൽ ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, ജൂഡോ, റെസ്‌ലിങ്, വോളിബോൾ തുടങ്ങി 8 ഇനങ്ങളിലായി ആയിരത്തോളം കായിക താരങ്ങളാണു പങ്കെടുക്കുന്നത്. ഇന്നലെ അണ്ടർ 17 ഗേൾസ്, അണ്ടർ 19 (ആൺ, പെൺ) ഹാൻഡ് ബോൾ മത്സരങ്ങൾ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലും അണ്ടർ 17 ഗേൾസ്, അണ്ടർ 19 (ആൺ, പെൺ) വോളിബോൾ മത്സരങ്ങൾ തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിലും നടന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ മൈതാനത്തായിരുന്നു അണ്ടർ 19 (ആൺ, പെൺ) ഫുട്ബോൾ മത്സരങ്ങൾ. തൃശൂർ സെന്റ് മേരീസ് കോളജ് മൈതാനത്ത് അണ്ടർ 17, 19 (ആൺ, പെൺ) ഹോക്കി മത്സരങ്ങൾ നടന്നു. ഇതോടൊപ്പം ചാഴൂർ കമ്യൂണിറ്റി ഹാളിൽ അണ്ടർ 17,19 (ആൺ, പെൺ) റെസ്‌ലിങ് മത്സരങ്ങളും തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ അണ്ടർ 17,19 (ആൺ, പെൺ) വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളും നടന്നു.
ഈ മത്സരങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന കായിക താരങ്ങൾ 23 മുതൽ ആരംഭിക്കുന്ന സംസ്ഥാന തല മത്സരങ്ങളിലേക്കു യോഗ്യത നേടും. ഇന്ന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വിജയികൾക്കുള്ള സമ്മാന സമർപ്പണ ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ കൗൺസിലർ ജയ്സൺ പാറേക്കാടൻ ഉദ്ഘാടനം ചെയ്യും.