തൃശൂർ ജില്ലയിൽ ഇന്ന് (22-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
പെരുന്നാൾ
പോർക്കുളം∙ അയ്യംപറമ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ആഘോഷിച്ചു. ബുധൻ വൈകിട്ടു ഡോ.ഗീവർഗീസ് മാർ യൂലിയോസിന്റെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം നടന്നു. തുടർന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി പ്രദക്ഷിണം നടന്നു. ധൂപപ്രാർഥന, ആശീർവാദം എന്നിവയും ഉണ്ടായി. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകൾ ഉണ്ടായി. ഇന്നലെ രാവിലെ ഫാ.ഗീവർഗീസ് കെ.വിൽസൻ മുഖ്യ കാർമികനായി മൂന്നിന്മേൽ കുർബാന അർപ്പിച്ചു. ഫാ.കെ.പി.ഗീവർഗീസ്, ഫാ.ടി.പി.വർഗീസ്, ഫാ.ടി.പി.ഗീവർഗീസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചയോടെ ആരംഭിച്ച എഴുന്നള്ളിപ്പുകൾ വൈകിട്ടു പള്ളിയിലെത്തി സമാപിച്ചു. തുടർന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി കുരിശുപള്ളികളിലേക്ക് പ്രദക്ഷിണം നടന്നു.
പ്രതിഷേധം
പോർക്കുളം∙ ആരോപണവിധേയനായ എ.സി.മൊയ്തീൻ എംഎൽഎ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ സമരം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ.ജ്യോതിഷ് അധ്യക്ഷത വഹിച്ചു.
നിറമാല
എരുമപ്പെട്ടി∙ വെളളറക്കാട് ശ്രീരാമ ക്ഷേത്രത്തിൽ നിറമാല ആഘോഷിച്ചു. ബുധനാഴ്ച ക്ഷേത്രത്തിൽ അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, നിറമാല, വിദ്യാഭ്യ പുരസ്കാര വിതരണം, തായമ്പക, പ്രസാദ ഉൗട്ട് എന്നിവയും ഇന്നലെ വൈകിട്ട് നിറമാല, പഞ്ചാരിമേളം, പ്രസാദ് ഉൗട്ട് എന്നിവയും നടന്നു.
ബോധവൽക്കരണ ക്ലാസ് നടത്തി
ചെന്ത്രാപ്പിന്നി ∙കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ജുവൈനൽ ജസ്റ്റിസ് ആക്ട്,പോക്സോ ആക്ട് എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡന്റ് വി.കെ.ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ.ശ്രീജീഷ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ബാർ അസോസിയേഷനിലെ അഡ്വ. റാണി അശോക് ക്ലാസ് നയിച്ചു.
സീറ്റൊഴിവ്
തൃശൂർ ∙ കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.കോളജിൽ എംഎ ഇക്കണോമിക്സിൽ എസ്ടി, സ്പോർട്സ് കാറ്റഗറികളിലും എംഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചറിൽ എൽസി, ഒബിഎക്സ്, എസ്ടി, പിഎച്ച് കാറ്റഗറികളിലും എംഎ ഹിസ്റ്ററിയിൽ എസ്ടി, എം.കോം മാർക്കറ്റിങ്ങിൽ സ്പോർട്സ് കാറ്റഗറികളിലും എംഎസ്‌സി സൈക്കോളജിയിൽ സ്പോർട്സ്, പിഎച്ച് കാറ്റഗറികളിലും സീറ്റൊഴിവുണ്ട്. ഈ കാറ്റഗറികളിൽ സർവകലാശാല ക്യാപ് റജിസ്ട്രേഷനുള്ള വിദ്യാർഥികൾ നാളെ ഉച്ചയ്ക്കു 3നു മുൻപ് കോളജിൽ റിപ്പോർട്ട് ചെയ്യണം. www.govtcollegethrissur.ac.in. 0487–2353022.
അധ്യാപക ഒഴിവ്
പീച്ചി ∙ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 26നു 11ന് പട്ടിക്കാടുള്ള പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ.