ADVERTISEMENT

നഗരത്തിൽ  ഇന്നു ഗതാഗത നിയന്ത്രണം; ∙ അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി മാർച്ചും പൊതുസമ്മേളനവും നടക്കുന്നതിനാൽ ഇന്നു രാവിലെ 7മുതൽ 9 വരെയും വൈകിട്ട് 2 മുതൽ പരിപാടി അവസാനിക്കുന്ന വരെയും നഗരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിൽ ഉച്ചയ്ക്ക് 2 മുതൽ പരിപാടി അവസാനിക്കുന്നത് വരെ വാഹന പാർക്കിങ് അനുവദിക്കില്ല.

ഡിപ്ലോമ കോഴ്സ്

തൃശൂർ ∙ കെൽട്രോണിൽ സർക്കാർ അംഗീകൃത പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്കു പ്ലസ് ടു, വിഎച്ച്എസ്ഇ കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. 0487 2429000, 95265 93830.

സീറ്റൊഴിവ്

തൃശൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജ്യുക്കേഷനിൽ (ഗവ.ട്രെയിനിങ് കോളജ്) എംഎഡ് കോഴ്സിൽ പൊതു വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റൊഴിവ്. കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25ന് രാവിലെ 11ന് കോളജിൽ ഹാജരാകണം. 0487 2331185, 94468 70670.

സംസ്കൃത സംഭാഷണ പരിശീലന ക്ലാസ്

ഇരിങ്ങാലക്കുട∙വിശ്വ സംസ്കൃത പ്രതിഷ്ഠാനം തൃശൂർ ജില്ലാ സമിതി ഒക്ടോബർ 5 മുതൽ 14 വരെ സംഘടിപ്പിക്കുന്ന സൗജന്യ സംസ്കൃത സംഭാഷണ പരിശീലനക്ലാസ്  ഗായത്രി ഹാളിൽ നടക്കും. 5 വയസ്സിന് മുകളിലുള്ള  ആർക്കും പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് ക്ലാസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496159179,  94475 27756

അധ്യാപക ഒഴിവ്

മറ്റത്തൂർ∙ചെമ്പൂച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറിയിൽ ഫിസിക്സ് (ജൂനിയർ)അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 25 ന് 9.30 ന് .

‘പൂരം തൃശൂർ’‌നടനവിരുന്ന് 27ന് 

തൃശൂർ ∙ മുൻ ഗൾഫ് പ്രവാസികളുടെ സംഘടനയായ ‘പൂരം തൃശൂർ’ സപ്തവർണ ബിൽഡേഴ്സുമായി ചേർന്ന്, വിവിധ സംസ്ഥാനങ്ങളിലെ 14 നൃത്ത ഇനങ്ങളെ കോർത്തിണക്കി നടനവിരുന്ന് ‘മഞ്ജീരധ്വനി’ സംഘടിപ്പിക്കുന്നു.  27ന് 5.30ന് റീജനൽ തിയറ്ററിൽ ആണ് പരിപാടി. പ്രവേശനം സൗജന്യ പാസ് മൂലം. ഫോൺ: 98468 54610, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT