ADVERTISEMENT

 

തൃശൂർ ∙ ബ്രൗൺ നിറം, മുഖത്തും കാലുകളിലും വെളുത്ത രോമങ്ങൾ, കഴുത്തിൽ നീല ബെൽറ്റ്, ആരോടും കൂട്ടുകൂടുന്ന പ്രകൃതം. ഈ ലക്ഷണങ്ങളുള്ള ഒരു നാടൻ നായയെ തിരഞ്ഞു തൃശൂരിലെ മൃഗസ്നേഹികൾ നഗരം മുഴുവൻ അലയുകയാണ്. മൃഗസ്നേഹി കൂട്ടായ്മയായ ‘പോവ്സി’ന്റെ പടിഞ്ഞാറേക്കോട്ട നേതാജി റോഡിലെ ഓഫിസിൽ നിന്ന് ഇന്നലെ രാവിലെയാണു ‘കുഞ്ഞി’ എന്ന നായയെ കാണാതായത്. വിവരം നൽകുന്നവർക്കു പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 

തെരുവിൽ ജനിച്ചുവീണ കുഞ്ഞിയെ  ഒന്നര വർഷം മുൻപാണ് ഓഫിസിലേക്ക് എടുത്തുകൊണ്ടുവന്നതെന്നു ‘പോവ്സ്’ പ്രവർത്തക പ്രീതി ശ്രീവൽസൻ പറയുന്നു. രാവിലെ ഏഴോടെ ഓഫിസിന്റെ മതിൽ ചാടിക്കടന്നു പോയെന്നാണു സംശയം. എല്ലാവരോടും ഇണക്കം കാണിക്കുന്ന പ്രകൃതമാണെങ്കിലും മറ്റു നായ്ക്കളെ കണ്ടാൽ ഭയന്നോടും. പൊന്തക്കാടുകളിലോ മറ്റോ ഒളിച്ച‍ുകാണുമെന്നാണു മൃഗസ്നേഹികളുടെ ഭയം. നായയെ കണ്ടുപിടിക്കാൻ പൂങ്കുന്നം, പടിഞ്ഞാറേക്കോട്ട, അരണാട്ടുകര തുടങ്ങിയ മേഖലകളിലെല്ലാം മൃഗസ്നേഹികൾ മണിക്കൂറുകളോളം അലഞ്ഞു. നായയെ കണ്ടതായി ചിലർ പറഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഫോൺ: 7907181001.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com