കള മൂലം നശിച്ച ഒന്നാംവിള ഉഴുതു മറിച്ച് കർഷകർ

Mail This Article
×
പഴയന്നൂർ∙ നീർണമുക്ക് പാടശേഖരത്തിലെ കർഷകർ കളശല്യം മൂലം നശിച്ച ഒന്നാംവിള ഉഴുതു മറിച്ചു. വിളവിറക്കിയതിനു ശേഷം മഴ ലഭിക്കാതായതോടെ കളകൾ തഴച്ചു വളരുകയും നെൽചെടികൾ ശോഷിക്കുകയും ചെയ്തു.
തൊഴിലാളികളെ ഉപയോഗിച്ചു കള പറിക്കാൻ ശ്രമം നടത്തിയതും വിഫലമായതോടെയാണ് ഒന്നാം വിള ഉഴുതു മറിച്ചു വീണ്ടും കൃഷിയിറക്കാൻ കർഷകർ ശ്രമം തുടങ്ങിയത്.
രണ്ടാഴ്ചയിലേറെയായി പെയ്ത മഴയിൽ വയലിൽ വെള്ളമായതാണു കർഷകരെ നഷ്ടം സഹിച്ചു വീണ്ടും കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. തുലാവർഷം കൂടി ലഭിച്ചാൽ കൃഷി നടപ്പാകുമെന്നാണു പ്രതീക്ഷ. ഒന്നാം വിളയ്ക്ക് ഉപയോഗിച്ച ജ്യോതി വിത്തിനു പകരം 100 ദിവസം മാത്രം മൂപ്പുള്ള മണിരത്ന ഇനം വിത്തു പരീക്ഷിക്കാനാണു കർഷക തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.