ചാലക്കുടിയിൽ ദേശീയപാതയിൽ നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; രണ്ടു പേർ അറസ്റ്റിൽ

Mail This Article
×
ചാലക്കുടി ∙ദേശീയപാതയുടെ നിർമാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം വെങ്ങാട് സ്വദേശി ചെമ്മായത്ത് റെജീദ് (38), കൊരട്ടി ആറ്റപ്പാടം സ്വദേശി മഠത്തിക്കുളം മണി (41)എന്നിവരെയാണ് എസ്ഐ ഷാജു എടത്താടന്റെ നേതൃത്വത്തിൽ പൊലീസ് സൗത്ത് ജംക്‌ഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ 3.30 ന് ദേശീയപാതയിൽ കാനയുടെ സ്ലാബ് നിർമാണത്തിനായി അടിപ്പാതയിൽ മുറിച്ചു സൂക്ഷിച്ചിരുന്ന ഇരുമ്പു കമ്പികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കരാറുകാരനായ പത്തനംതിട്ട കരാർ കമ്പനിയുടെ സൂപ്പർവൈസർ പത്തനംതിട്ട കോന്നി ആങ്ങാമുഴി സ്വദേശി താന്നിക്കൽ വർഗീസ് നൽകിയ പരാതിയെ തുടർന്നു പൊലീസ് നൽകിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികൾ കുടുങ്ങിയത്. ഇരുവരെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.