ന്യൂയോർക്കിലെ നൃത്തോത്സവത്തിലേക്ക് ഹൃദ്യ ഹരിദാസ്
Mail This Article
ഇരിങ്ങാലക്കുട∙ വൈവിധ്യമാർന്ന ഇന്ത്യൻ നൃത്ത കലാരൂപങ്ങളിലൂടെ വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ- അമേരിക്കൻ ആർട് കൗൺസിൽ സംഘടിപ്പിക്കുന്ന ദി ഇറേസിങ് ബോർഡേർസ് ഡാൻസ് ഫെസ്റ്റിവലിൽ അവസരം നേടി ഹൃദ്യ ഹരിദാസ് മോഹിനിയാട്ടത്തിലാണ് ഹൃദ്യ ഹരിദാസിനെ (22) തിരഞ്ഞെടുത്തിരിക്കുന്നത്.മഹാഭാരതത്തിലെസ്ത്രീ കഥാപാത്രം അംബയുടെ കഥയാണ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചത്.
ഗുരുവായ മോഹിനിയാട്ടം ആചാര്യ നിർമലാ പണിക്കരാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നൃത്ത രൂപം ചിട്ടപ്പെടുത്തിയത്. ഇതിന്റെ 20 മിനിറ്റു ദൈർഘ്യമുള്ള വിഡിയോ ആണ് മത്സരത്തിന് അയച്ചു നൽകിയത്. ഫെസ്റ്റിവലിൽ തുടർന്നുള്ള വേദികളിലും മറ്റുവിദേശ രാജ്യങ്ങളിലും നൃത്തം അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 4–ാം വയസിൽ നൃത്ത പരിശീലനം ആരംഭിച്ച ഹൃദ്യ 15 വർഷത്തിലേറെയായി മോഹിനിയാട്ടം പരിശീലിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ കൂടിയാട്ടം നങ്ങ്യാർകൂത്ത് എന്നിവയിൽ തുടർച്ചയായി അഞ്ച് വർഷം മത്സരിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളജിലെ സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ഹൃദ്യയുടെ. സ്വപനങ്ങൾ പൂർത്തീകരിക്കാൻ ചിലങ്ക കെട്ടി നൽകുന്നത് അമ്മന്നൂർ ഗുരു കുലത്തിലെ ചുട്ടി കലാകാരൻ അച്ഛൻ ശ്രീ സംഗമം ഹരിദാസും അമ്മ രമയുമാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local