കളമൊരുക്കി അധ്യാപകർ; കളം പിടിക്കാൻ കുട്ടികൾ !

Mail This Article
×
വടക്കാഞ്ചേരി ∙ കായിക മത്സരങ്ങളിലെ വേഗവും കായികക്ഷമതയും കുട്ടികളിൽ ഉണ്ടാകണമെങ്കിൽ പ്രകൃതിയോടും പടവെട്ടേണ്ടി വരുമെന്നു പ്രഖ്യാപിച്ചു മച്ചാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ. സബ് ജില്ലാ സ്കൂൾ അത്‌ലറ്റിക്സിനു മുന്നോടിയായി പുല്ലും ചെടികളും പടർന്നു കയറിയ സ്കൂൾ മൈതാനം അധ്യാപകർ തന്നെ ശുചിയാക്കി.
മത്സര നടത്തിപ്പിനു തടസ്സമാകും വിധം പാഴ്ച്ചെടികൾ വളർന്നതോടെയാണു മൈതാനം വൃത്തിയാക്കാൻ സ്കൂളിലെ അധ്യാപകർ തന്നെ രംഗത്തിറങ്ങിയത്. പ്രധാനാധ്യാപകൻ സി.പി. പ്രഭാകരൻ, അധ്യാപകരായ ബിപിൻ ജോസഫ്, സന്ദീപ്, എ.എസ്. മിഥുൻ, ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, പ്രദീപ്, പ്രശോഭ് തുടങ്ങിയവരാണു മൈതാനം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. ഇവരുടെ ആവേശത്തിൽ കുട്ടികളും അവർക്കു കഴിയുന്ന രീതിയിൽ മൈതാനം ശുചിയാക്കാൻ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.