കൊരട്ടിക്കരയിൽ രണ്ടിടത്ത് വാഹനാപകടം

Mail This Article
പെരുമ്പിലാവ് ∙ കൊരട്ടിക്കരയിൽ രണ്ടിടത്ത് വാഹനാപകടം. പെട്രോൾ പമ്പിനു മുൻപിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കൊരട്ടിക്കര കണ്ണങ്കലത്ത് രാജന്റെ മകൻ രാഹുലിനു (30) പരുക്കേറ്റു. പമ്പിലേക്കു തിരിയുകയായിരുന്ന ഓട്ടോയ്ക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. കുരിശുപള്ളിക്കു സമീപം കാർ റോഡരികിൽ ഇടിച്ചുമറിഞ്ഞാണു രണ്ടാമത്തെ അപകടം. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കല്ലുപുറം – പെരുമ്പിലാവ് റോഡ്, അപകടം പെരുകുമ്പോഴും കണ്ണടച്ച് അധികൃതർ
പെരുമ്പിലാവ് ∙ സംസ്ഥാനപാതയിൽ കല്ലുപുറം മുതൽ പെരുമ്പിലാവ് വരെയുള്ള ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പെരുകുമ്പോൾ കണ്ണടച്ച് അധികൃതർ. ഇവിടെ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണം റോഡ് നിർമാണത്തിലെ അപാകതകളാണോയെന്നു പരിശോധിക്കണ മെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ കടവല്ലൂർ സൂര്യകാന്തിയിൽ ഉദയകുമാർ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകട കാരണങ്ങളും പരിഹരിക്കുന്നതിനു വേണ്ട നിർദേശങ്ങളും അടങ്ങിയ റിപ്പോർട്ട് ആർടിഒക്ക് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞെങ്കിലും നടപടിയില്ല. സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നടത്തിയ വീതികൂട്ടലിനു ശേഷമാണ് അപകടങ്ങൾ കൂടിയത്. പണി പൂർത്തിയാക്കാത്ത റോഡിൽ അപകടസൂചന ബോർഡുകളോ വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ല.