തൃശൂർ ജില്ലയിൽ ഇന്ന് (01-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
മാളയിൽ ജലനിധി കുടിശിക അദാലത്ത്; മാള ∙ ഗ്രാമ പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായി വന്നിട്ടുള്ള കുടിശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അദാലത്ത് സംഘടിപ്പിച്ചു.1 മുതൽ 11 വരെ വാർഡുകളിൽ നോട്ടിസ് കിട്ടിയ 52 പേരിൽ 45 പേർ പങ്കെടുത്തു. 20000 രൂപയ്ക്കു മുകളിൽ കുടിശികയുള്ളവരേയാണ് ആദ്യഘട്ട അദാലത്തിൽ വിളിപ്പിച്ചിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ 12 മുതൽ 20 വരെ വാർഡുകളിൽ ഉള്ളവർക്ക് നോട്ടിസ് നൽകുക. അടുത്ത ഘട്ടത്തിൽ 5000 രൂപ മുതൽ 20000 വരെയുള്ള കുടിശികയുള്ളവരുടെ അദാലത്ത് നടക്കും. 5000 രൂപയിൽ താഴെയുള്ളവരുടെ അദാലത്ത്വാർഡ് തലത്തിൽ ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അധ്യാപക ഒഴിവ്
കൊരട്ടി ∙സർക്കാർ പോളിടെക്‌നിക് കോളജിനു കീഴിൽ പരിയാരത്തു പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. ഇന്റർവ്യൂ 5നു 10ന് പോളിടെക്‌നിക് കോളജിൽ. 04802733974.
തൈക്കാട്ടുശ്ശേരി റെയിൽവേ ഗേറ്റ് അടച്ചിടും
തൃശൂർ ∙ ഒല്ലൂർ–പുതുക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തൈക്കാട്ടുശ്ശേരി റെയിൽവേ ഗേറ്റ് 3നു രാവിലെ 8 മുതൽ 5നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
ചിത്രരചനാ മത്സരം നാളെ
തൃശൂർ ∙ ജവാഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി നടത്തുന്ന നാനാത്വത്തിൽ ഏകത്വം എന്ന വിഷയത്തിൽ നടത്തുന്ന ചാച്ചാജി ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം നാളെ രാവിലെ 10നു ചേർപ്പ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലാണു വാട്ടർ കളർ മത്സരങ്ങൾ നടത്തുന്നത്. വിവരങ്ങൾക്ക്, ഫോൺ: 9387876800, 8089134941.
ഗതാഗതം നിരോധിച്ചു
വടക്കാഞ്ചേരി ∙ നവീകരണ പ്രവൃത്തികൾ നടക്കുന്ന കുറാഞ്ചേരി - നായരങ്ങാടി- കല്ലംപാറ റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു.
തൈ വിതരണം
വടക്കാഞ്ചേരി ∙ കുമരനെല്ലൂർ കൃഷിഭവനിൽ പ്ലാവ്, വടുകപ്പുളി നാരകം എന്നിവയുടെ തൈകൾ എത്തിയിട്ടുണ്ട്. ഗുണഭോക്തൃ വിഹിതം അടച്ച് തൈകൾ വാങ്ങാവുന്നതാണ്.
ഹരിത കർമസേന
ചേലക്കര∙ പഞ്ചായത്ത് ഹരിത കർമസേനയിൽ തൊഴിലാളികളുടെ ഒഴിവ്. 9നു വൈകിട്ട് 4നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
ക്ലാർക്ക്
ചേലക്കര∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവ്. സിവിൽ എൻജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർ 9നു രാവിലെ 11ന് അഭിമുഖത്തിനെത്തണം.