ADVERTISEMENT

തൃശൂർ ∙ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ഒറ്റരാത്രിയിൽ പൊലീസ് നടത്തിയ കോമ്പിങ് ഓപറേഷനിൽ  311 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 3 ജില്ലകളിലെ പൊലീസ് മേധാവിമാർ ഒന്നിച്ചു രംഗത്തിറങ്ങിയാണു ക്രിമിനൽ സംഘത്തെ മൊത്തത്തിൽ കുടുക്കിയത്. 132 അബ്കാരി കേസുകളും 67 ലഹരിമരുന്നു കേസുകളും റജിസ്റ്റർ ചെയ്തു. 37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 

അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ 95 പ്രതികളെ അറസ്റ്റ് ചെയ്തു. ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നവരാണു 311 പിടികിട്ടാപ്പുള്ളികൾ. നിരോധിത വസ്തുക്കളുടെ കള്ളക്കടത്തു തടയാൻ ജില്ലാ അതിർത്തികളിലും മറ്റു പ്രധാന ഇടങ്ങളിലും 7608 വാഹനങ്ങൾ പരിശോധിച്ചു. ലോഡ്ജുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ 306 ഇടങ്ങളിലും പരിശോധന നടത്തി.

റേഞ്ചിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ കോമ്പിങ് ഓപ്പറേഷനിൽ വാഹന പട്രോളിങ് അടക്കം മുന്നൂറിൽപരം പട്രോളിങ് ടീമുകൾ പങ്കെടുത്തു.കവർച്ച, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജന സുരക്ഷ മുൻനിർത്തിയും ഇത്തരം കോമ്പിങ് ഓപ്പറേഷനുകൾ തുടരുമെന്ന് ഡിഐജി പറഞ്ഞു.

English Summary: Massive Crackdown: 311 Criminals Nabbed in Overnight Combing Operation in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT