കോൺക്രീറ്റിങ്ങിനിടെ ഇരുനില വീട് തകർന്നു വീണു

Mail This Article
×
കുന്നംകുളം ∙ മുകൾനിലയുടെ കോൺക്രീറ്റിങ് നടത്തുന്നതിനിടെ പന്തല്ലൂരിൽ ഇരുനില വീട് തകർന്നു വീണു. അപകടത്തിൽ വീട്ടുടമസ്ഥൻ അടക്കം 5 പേർക്ക് പരുക്കേറ്റു.പന്തല്ലൂർ കണ്ടിരുത്തി അഭിലാഷിന്റെ വീടാണു നിലംപൊത്തിയത്. അപകട സമയത്ത് ഗൃഹനാഥനും പതിനഞ്ചോളം നിർമാണ തൊഴിലാളികളും വീടിനു മുകളിൽ ഉണ്ടായിരുന്നു. താഴത്തെ നിലയിൽ ആരും ഇല്ലാത്തതിരുന്നത് വൻദുരന്തം ഒഴിവാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല. വീടിന്റെ തറയുടെ പിൻഭാഗം തകർന്നതാണ് അപകടം വരുത്തിയതെന്നാണു നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.