തമിഴ്നാട് സ്വദേശിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി

Mail This Article
അരിമ്പൂർ ∙ എൻഐഡി റോഡ് ഓളംതല്ലിപ്പാറ സെന്ററിൽ വാടക വീട്ടിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി കടലൂർ കാട്ടുമനക്കോവിൽ കാട്ടുമന്നാർക്കുടി സന്തത്തോപ്പുതെരുവ് ആദിത്യനെ (ആദി–41) കുത്തിക്കൊന്ന കേസിൽ പ്രതികളെ സ്ഥലത്ത് കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. തിരുച്ചിറപ്പിള്ളി നാവൽപ്പെട്ടി കടയൽവീഥി ബർമാകോളനി ദാമോദരൻ (25), കടല്ലൂർ അയ്യാർമേട് ബണ്ടുറുട്ടി ഷൺമുഖം (38) എന്നിവരെയാണു കോടതിയിൽ നിന്നു കസ്റ്റഡിയിലെടുത്ത് ഇന്നലെ രാവിലെ 10.3നു തെളിവെടുപ്പിനു എത്തിച്ചത്.
വൈകിട്ട് 5.30നാണ് തെളിവെടുപ്പ് പൂർത്തിയായത്. അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസിന്റെ നേതൃത്വത്തിൽ എസ്ഐ എം. അരുൺകുമാർ, സീനിയർ സിപിഒ സി.എം. മുരുകദാസ്, സിപിഒ വി.എം. സുർജിത് സാഗർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു തെളിവെടുപ്പ് നടത്തിയത്. ആദിത്യനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ വലിച്ചെറിഞ്ഞ വെട്ടുകത്തിയും കത്തിയും കുളത്തിൽ നിന്നു കണ്ടെടുത്തു.