ADVERTISEMENT

വാളൂർ ∙ കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നെൽക്കൃഷിയിറക്കിയ പാടം വെള്ളക്കെട്ടിൽ. വാളൂർ പാടത്തെ 10 ഏക്കർ നിലമാണ് ഏതാനും ദിവസങ്ങളിലായി തുടരുന്ന മഴയെ തുടർന്ന് വെള്ളക്കെട്ടിലായിരിക്കുന്നത്. 8 ദിവസം മുൻപാണ്വിതച്ചത്. മഴയില്ലാത്തതിനെ തുടർന്ന് കൃഷിയിറക്കൽ വൈകിയ പാടങ്ങളിലാണ് തുടർച്ചയായ മഴ കർഷകർക്ക് തിരിച്ചടിയായത്.

ചാലക്കുടി പുഴയോടു ചേർന്ന പാടശേഖരമായതിനാൽ മഴ ശമിച്ച് ചുരുങ്ങിയത് 2 ദിവസമെങ്കിലും വെള്ളക്കെട്ടൊഴിയാൻ വേണ്ടിവരുമെന്നാണ് പറയുന്നത്. സാധാരണ ഞാറു പറിച്ചു നടാറാകുമ്പോഴാണ് വലിയ മഴ ലഭിക്കാറുള്ളത്. എന്നാൽ ഇപ്രാവശ്യം വിതച്ച സമയത്തു മഴയെത്തിയതിനാൽ വിത്ത് പകുതിയും നഷ്ടപ്പെടുവാനുള്ള സാധ്യതയുണ്ടെന്നുകർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT