തൃശൂർ ജില്ലയിൽ ഇന്ന് (04-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
ഗതാഗത നിയന്ത്രണം
കേച്ചേരി∙ സംസ്ഥാന പാതയിൽ കേച്ചേരി മുതൽ ചൂണ്ടൽ വരെ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന രാവിലെ 10 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുന്നംകുളം എസ്എച്ച്ഒ യു. കെ.ഷാജഹാൻ അറിയിച്ചു. തൃശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കേച്ചേരിയിൽ നിന്നു പന്നിത്തടം റോഡ് വഴിയും ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കേച്ചേരിയിൽ നിന്ന് ആളൂർ റോഡ് വഴിയും പോകേണ്ടതാണെന്ന് അറിയിച്ചു.
സീറ്റ് ഒഴിവ്
തൃശൂർ ∙ സെന്റ് മേരീസ് കോളജിൽ എംഎസ് സി ബയോളജി, എംഎസ് സി മാത് സ്, എംഎസ് സി കംപ്യൂട്ടർ സയൻസ്, എംഎസ് സി ജനറൽ ബയോടെക്നോളജി, എംവോക് അപ്ലൈഡ് ബയോ ടെക്നോളജി, എംഎ ഇക്കണോമിക്സ് എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ : 0487 2333485.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.