പെരുമ്പി ജംക്‌ഷനിൽ അലർട്ട് ലൈനുകൾ

Mail This Article
×
കൊരട്ടി ∙ വാഹനാപകട സാധ്യത കൂടിയ പെരുമ്പി ജംക്‌ഷനിൽ എൻഎച്ച്എഐ അലർട്ട് ലൈനുകൾ ഒരുക്കി. പെരുമ്പി ജംക്‌ഷൻ മുതൽ ചിറങ്ങര വരയുള്ള ഭാഗങ്ങളിലാണ് അലർട്ട് ലൈൻ. റോഡിനു കുറുകെ വരച്ചിരിക്കുന്ന ഈ ഭാഗത്തിലൂടെ വാഹനം കടന്നുപോകുമ്പോൾ ചെറിയ രീതിയിൽ വാഹനത്തിനു വിറയലുണ്ടാകും.
50 മീറ്റർ ദൂരപരിധിയിൽ അലർട്ട് ലൈനുണ്ട്. റോഡിലെ മിനുസമുള്ള പ്രതലത്തിനു മാറ്റം വരുത്തുമെന്നാണു ദേശീയപാത അധികൃതർ അറിയിച്ചിരുന്നത്. അലർട്ട് ലൈനുകൾക്കൊപ്പം 2 ഇടങ്ങളിലായി അപകട സൂചന ബോർഡുകളും വേഗം നിയന്ത്രിക്കാനുള്ള മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് പ്രോജക്ട് ഡയറക്ടർ സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.