ADVERTISEMENT

കുന്നംകുളം ∙കായികോത്സവം അരങ്ങേറുന്ന സീനിയർ ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തിൽ കായികതാരങ്ങൾക്ക് ആയുർവേദത്തിന്റെ സാന്ത്വനമേകി ഔഷധിയുടെ സ്റ്റാൾ. കനത്ത ചൂടിൽ പേശി വലിവും വേദനയുമായി എത്തുന്ന താരങ്ങൾക്കു പ്രഥമ ശുശ്രൂഷ നൽകാൻ ചെയർപഴ്സൻ ശോഭന ജോർജിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ അടങ്ങുന്ന ഒരു സംഘം ഔഷധി സ്റ്റാളിലുണ്ട്. പേശികളുടെ സൗഖ്യത്തിന് മുറിവെണ്ണയും പ്രതിരോധശേഷി വർധിപ്പിക്കാൻ ആയുഷ്ക്വാഥവും നൽകുന്നുണ്ട്. കായികതാരങ്ങൾക്കു മാത്രമായി തയാറാക്കിയ  ഒൗഷധങ്ങളും ഇതോടൊപ്പമുണ്ട്. താമസിയാതെ ഇവ വിപണിയിൽ ലഭ്യമാക്കുമെന്നും ശോഭന ജോർജ് പറഞ്ഞു.  മന്ത്രി വി.ശിവൻകുട്ടി ഔഷധി സ്റ്റാൾ ഉദ്ഘാടനം ചെയ്തു.മന്ത്രികെ.രാജൻ,എ.സി.മൊയ്തീൻ എംഎൽഎ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com