കോന്തിപുലം കോളിലെ മോട്ടർ കേബിളുകൾ മോഷണം പോയി

Mail This Article
×
ഇരിങ്ങാലക്കുട∙ മുരിയാട് കോന്തിപുലം കോൾ പാടശേഖരങ്ങളിലെ മോട്ടർ ഷെഡുകളിൽ വ്യാപക മോഷണം. വിവിധ കർഷക സംഘങ്ങളുടെ വൈദ്യുതി കണക്‌ഷൻ കേബിളുകളാണ് കൊണ്ടുപോയത്. മുരിയാട് ഗ്രാമശ്രീ, കൂവപ്പുഴ പാടശേഖരം, പൊതുമ്പുച്ചിറ പാടശേഖരം, കരിംപാടം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുഞ്ചക്കൃഷി ആരംഭിക്കുന്ന സമയമായതിനാൽ പാട ശേഖരത്തിൽ നിന്നു കനാലിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മോഷണം നടന്നതായി കർഷകർ പറഞ്ഞു. മോട്ടർ ഷെഡിൽ ഇട്ടിരുന്ന 300 കിലോയോളം തൂക്കം വരുന്ന ഇരുമ്പ് ഷീറ്റുകളും നേരത്തെ മോഷണം പോയതായും കർഷകർ പറഞ്ഞു. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാടശേഖര സമിതികൾ പുതുക്കാട്, ആളൂർ, കൊടകര പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.