ADVERTISEMENT

വരന്തരപ്പിള്ളി ∙ പാപ്പാളിക്കുളത്തിന്റെ അരികുകെട്ടി സംരക്ഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി. ഏകദേശം 30 സെന്റ് വിസ്തൃതിയുള്ളതാണ് കുളം. അപരിചിത വാഹനയാത്രികർക്ക് കുളത്തിനോടു ചേർന്നുള്ള അപകടം ഒറ്റനോട്ടത്തിൽ തിരിച്ചറിയണമെന്നില്ല. ഏതാനും ആഴ്ച മുൻപ് ഇവിടെ ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. അത്യാഹിതങ്ങൾ ഒഴിവാക്കാൻ സംരക്ഷണഭിത്തി നിർമാണം വേഗത്തിലാക്കണമെന്നും റോഡരികിൽ റെയിൽ ഗാർഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.ജി.രവീന്ദ്രനാഥാണ് പരാതി നൽകിയത്. അതേസമയം റോഡരിക് കെട്ടി സംരക്ഷിക്കുന്നതിന് 30 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ പൂർത്തീകരിച്ചതായും പഞ്ചായത്ത് അംഗം റോസിലി തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com