ADVERTISEMENT

മൂന്നുപീടിക ∙ഐഡിയ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 200 ഗ്രാം വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു.  ഇന്നലെ രാവിലെ ഉടമ ഉമ്മർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണു വിവരം അറിഞ്ഞത്. ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണം നഷ്ടപെട്ടിട്ടില്ല. 2004ൽ ഇതേ ജ്വല്ലറിയിൽ ചുമർ തുരന്ന് സ്വർണാഭരണം കവർന്നിട്ടുണ്ട്. ശനിയും ഞായറും ജ്വല്ലറി തുറന്നിരുന്നില്ല. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 2 മാസം മുൻപ് തൊട്ടുടുത്ത പൊന്നറ ജ്വല്ലറിയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com