ADVERTISEMENT

പാവറട്ടി ∙ നവകേരള സദസ്സിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിണ സദസ്സ് നടത്തി. സാധാരണക്കാരായ ജനങ്ങൾ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ പട്ടിണികിടക്കുമ്പോൾ ലക്ഷക്കണക്കിന് രൂപ ധൂർത്തടിച്ചാണ് എൽഡിഎഫ് നവകേരള സദസ്സ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.  ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് സർക്കാർ സ്പോൺസേർഡ് രാഷ്ട്രീയ പ്രചരണ പരിപാടിയാണെന്നും ഇതിനെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ  പൊലീസിനെയും ഗുണ്ടകളെയും വിട്ടു നിശ്ശബ്ദരാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും പാഠങ്ങൾ പഠിക്കണമെന്നും അദ്ദഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷനായി.  നേതാക്കളായ വി.വേണുഗോപാൽ, പി.കെ.രാജൻ, സി.എം.നൗഷാദ്, സി.ജെ.സ്റ്റാൻലി, കെ.എസ്.ദീപൻ, എ.ടി.സ്റ്റീഫൻ, മഹേഷ് കാർത്തികേയൻ, വിമല സേതുമാധവൻ, എ.സി. വർഗീസ്, ജോയ് ആന്റണി, ജെറോം ബാബു, കെ.ഡി.ജോസ്, കെ.സി. കാദർമോൻ, എൻ.ആർ.രജീഷ്, പി.വി.കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com