മന്ത്രി ബിന്ദുവിനെ പുറത്താക്കണം: സി.പി. ജോൺ
Mail This Article
ഇരിങ്ങാലക്കുട∙ കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ മന്ത്രി ആർ.ബിന്ദു രാജി വയ്ക്കണമെന്നാണ് ആദ്യം യുഡിഎഫ് ആവശ്യപ്പെട്ടതെങ്കിൽ ആർ.ബിന്ദുവിനെ പുറത്താക്കണമെന്നാണ് പിണറായി വിജയനോട് ഇപ്പോൾ യുഡിഎഫ് ആവശ്യപ്പെടുന്നത്. ബിന്ദുവിനെ പുറത്താക്കാൻ തയാറായില്ലെങ്കിൽ പിണറായി വിജയനെ പുറത്താക്കാനുള്ള സമരം യുഡിഎഫ് ആരംഭിക്കുമെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു.
വെളുക്കാൻ തേച്ചതു പാണ്ടായി എന്ന രീതിയിലാണ് സിപിഎം പ്രവർത്തകർ നവകേരള സദസ്സിനെ പറ്റി പറയുന്നത്. ഇതു നടന്നില്ലായിരുന്നു എങ്കിൽ ജനങ്ങളുടെ മുഖത്ത് നോക്കാമായിരുന്നു എന്നാണ് താഴെ തട്ടിൽ ഉള്ളവരുടെ പ്രതികരണം. ഇപ്പോഴാണ് സർക്കാരും ജനങ്ങളും തമ്മിലുള്ള അകൽച്ച പൂർണമായതെന്നും സി.പി.ജോൺ പറഞ്ഞു.എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും എതിരെ യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് അധ്യക്ഷത വഹിച്ചു. ചെയർമാൻ തോമസ് ഉണ്ണിയാടൻ കുറ്റപത്രം വായിച്ചു. യുഡിഎഫ് കൺവീനർ എം.പി.ജാക്സൺ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ.ഗിരിജൻ, സി.എ.മുഹമ്മദ് റഷീദ്, സി.വി.കുര്യാക്കോസ്, പി.എം.ഏലിയാസ്, എം.പി.ജോബി, ലോനപ്പൻ ചക്കച്ചാം പറമ്പിൽ, പി.എൻ.നമ്പീശൻ കെ.എൻ. പുഷ്പാങ്കതൻ, കെ.സി.കാർത്തികേയൻ,ജയ്‌സിംങ്, കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.യുഡിഎഫ് വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു