ADVERTISEMENT

പാവറട്ടി ∙ മണലൂർ മണ്ഡലത്തിന്റെ ഹൃദയ ഭാഗമായ പാവറട്ടിയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവകേരളയാത്രയെ വരവേറ്റത് ആയിരങ്ങൾ.   വാടാനപ്പള്ളിയിലെ ആശാ വർക്കർമാരുടെ കൈക്കൊട്ടിക്കളി, കലാമണ്ഡലം ഉണ്ണിമായ അവതരിപ്പിച്ച നൃത്താവിഷ്കാരം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ, അഭിഷേകിന്റെ നൃത്താവിഷ്കാരം, ഗോപാലക‍ൃഷ്ണന്റെ കാവ്യാലാപനം എന്നിവ വേദിയെ ഹൃദ്യമാക്കി.   ശിൽപി രഞ്ജൻ എളവള്ളി ഒരുക്കിയ മുഖ്യമന്ത്രിയുടെ ശിൽപം വേദിയിൽ മുരളി പെരുനെല്ലി എംഎൽഎ മുഖ്യമന്ത്രിക്കു സമ്മാനിച്ചു. സഫാന തയാറാക്കിയ ചിത്രവും സമ്മാനമായി നൽകി. മണ്ഡലത്തിൽനിന്ന് 4123 നിവേദനങ്ങൾ ലഭിച്ചു. നിവേദനങ്ങൾ സ്വീകരിക്കാൻ 25 കൗണ്ടറുകൾ വേദിയിൽ സജ്ജമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com