ADVERTISEMENT

പുതുക്കാട് ∙ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് പാലിയേക്കരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഏതാനും നിമിഷം ബസ് നിർത്തിയിടേണ്ടിവന്നു. ബസ് നിന്നതോടെ സുരക്ഷ ഉദ്യോഗസ്ഥർ ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു. 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റു. ജെറോം ജോൺ, അരുൺ മോഹൻ, ടി.എസ്.ഷെറിൻ, പ്രിൻസ് ഫ്രാൻസിസ്, വൈശാഖ് ഐത്താടാൻ എന്നിവർക്കാണു പരുക്ക്. ഒരു പൊലീസുകാരനും പരുക്കുണ്ട്. 

പരുക്കേറ്റ സമരക്കാരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. മതിയായ ചികിത്സയ്ക്കു സൗകര്യമൊരുക്കിയില്ലെന്നു പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചതോടെ 4 പേരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.  തലോരിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനിടെയായിരുന്നു സംഭവം. 6 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരാണു പാലിയേക്കര മേൽപാലത്തിന്റെ സർവീസ് റോഡിൽ ബസ് തടഞ്ഞത്. നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം, ലിന്റോ പള്ളിപ്പറമ്പൻ, നൈജോ ആന്റോ, മനോജ് വെങ്ങോർ, പ്രതീഷ് പണ്ടാരത്തിൽ, ഹരൺ ബേബി എന്നിവർ നേതൃത്വം നൽകി.  ദേശീയപാതയിൽ പുതുക്കാട് പൊലീസ് സ്റ്റേഷനു സമീപവും മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com