ADVERTISEMENT

എരുമപ്പെട്ടി∙വേലൂർ കിരാലൂരിൽ സഹോദരൻമാരെ മാരാകയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയടക്കം 6പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ എ.അജിത്തിന്റെ നേതൃത്വത്തിലാണ് സ്ഥിരം ക്രിമിനലുകളും ഒട്ടേറെ കേസുകളിൽ പ്രതികളുമായ യുവാക്കളെ  പിടികൂടിയത്. അവണൂർ ചെറുശേരി വീട്ടിൽ ആദിത്യൻ (22), ഇയാളുടെ സഹോദരൻ നിജിൽ (18), പേരാമംഗലം കൈപറമ്പിൽ വീട്ടിൽ കമലേഷ് (27),അവണൂർ സൗഹൃദ നഗറിൽ നെല്ലിക്കുന്ന് വീട്ടിൽ വിജിത്ത് (18), കോട്ടയം കൈപ്പുഴ പറയൻകുന്നത്ത് ധനുരാജ് (22) എന്നിവരെയും ഒരു 17 വയസുള്ള ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. 

മുണ്ടൂർ തങ്ങാലൂർ നൈടിയേടത്ത് മനീഷ് (30),സഹോദരൻ മോനിഷ് (36) എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. വാളും കത്തികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്കും വാരിയെല്ലിനും പുറത്തും ആഴത്തിൽ കുത്തും വെട്ടുമേറ്റിട്ടുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം കിരാലൂർ പള്ളിയിലെ തിരുനാളിന് സുഹൃത്തിന്റെ വീട്ടിലെത്തിയ സഹോദരൻമാരെ പിന്തുടർന്ന് പ്രതികൾ ആക്രമിക്കുകയായിരുന്നു. അക്രമാസ്ക്തരായ പ്രതികളെ ഇന്നലെ രാത്രി ഏറെ സാഹസികമായാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലത്തിച്ച പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. 

എസ്ഐ മാരായ സി.ശ്രീകുമാർ, കെ.എം.അബ്ദുൽ ജബ്ബാർ, എഎസ്ഐമാരായ എ.വി.സജീവ്, എം.എ.ജിജി, സിപിഒമാരായ സേവിയർ, കെ.സഗുൺ, ശ്രീരാജ്, ഷിബു ജോർജ്, പ്രശാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com