ADVERTISEMENT

കയ്പമംഗലം ∙ ദേശീയ പാതയിലെ മൂന്നുപീടിക  ജംക്‌ഷനിൽ‍ വീർപ്പ് മുട്ടിക്കുന്ന ഗതാഗതക്കുരുക്ക്  അഴിക്കൽ വേഗമാവുമോയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. സംസ്ഥാന ബജറ്റിൽ 2 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്ക് വകയിരുയെന്നത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ദേശീയ പാതയിൽ നിന്നു സംസ്ഥാന പാതയിലേക്ക് തിരിയുന്ന റോഡിന്റെ ഇരുവശത്തും ആവശ്യമായ സ്ഥലം വാങ്ങി, ഇടുങ്ങിയ റോഡിന്റെ  വീതി കൂട്ടും. തുടർന്നുള്ള നിർമാണവും വേഗത്തിൽ നടത്താുമെന്ന് ഇ.ടി.ടൈസൺ എംഎൽഎ പറഞ്ഞു. 

എട്ട് വർഷം മുൻപ് കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളും ജനപ്രതിനിധികൾ  ഉൾപ്പെടെ ജനകീയ കമ്മിറ്റി റോഡ് വികസനത്തിന് ശ്രമം ആരംഭിച്ചിരുന്നെങ്കിലും പൂർണമായില്ല.  ഇതിന്റെ ഭാഗമായി എംഎൽഎ ഫണ്ട് 40 ലക്ഷം ഉപയോഗിച്ച് റോഡിലെ കലുങ്ക് പൊളിച്ച് വീതികൂട്ടി പുനർനിർമിക്കുകയും  വൈദ്യുത കാലുകൾ ഉയർത്തുകയും ചെയ്തിരുന്നു. റോഡിന് ചേർന്നു നിൽക്കുന്ന പള്ളിയുടെ കെട്ടിടത്തിന്റെ മുൻഭാഗം മാത്രമാണ്  ആകെ പൊളിച്ച് നീക്കിയിരുന്നത്.

റോഡിന്റെ തുടക്കത്തിലുള്ള സ്വകാര്യ വ്യക്തികളുടെ ഇരുവശത്തെ പീടിക മുറികൾ പൊളിച്ച് നീക്കാത്തതാണ് നിലവിലെ പ്രധാന തടസ്സം. ദേശീയ പാതയിൽ നിന്നു വലിയ വാഹനങ്ങൾ കാക്കാത്തുരുത്തി റോഡിലേക്ക് തിരിയുമ്പോഴും എതിരെ വരുമ്പോഴുമാണ് കുരുക്ക്  രൂക്ഷമാവുന്നത്.  പലപ്പോഴും വഴിയമ്പലം മുതൽ പെരിഞ്ഞനം വരെ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്. ജീവൻ രക്ഷയ്ക്കായി പായുന്ന ആംബുലൻസിനും കടന്ന് പോകാൻ ബുദ്ധിമുട്ടാണ്. പൂതിയ നിർമാണങ്ങൾ പൂർത്തിയാവുന്നതോടെ വാഹന തടസ്സത്തിന് ശാശ്വത പരിഹാരമാവുമന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com