പോക്സോ: യുവാവ് അറസ്റ്റിൽ
Mail This Article
×
കൊടുങ്ങല്ലൂർ ∙ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പോക്സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കൊട്ടിക്കൽ ക്ഷേത്രത്തിനു സമീപം വെട്ടത്തിപറമ്പിൽ അൽത്താഫിനെ (25) ആണ് ഇൻസ്പെക്ടർ എം. ശശിധരനും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ള മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്ഐമാരായ ഹരോൾഡ് ജോർജ്, സാജൻ, ജഗദീഷ്, എഎസ്ഐ രാജൻ, സിപിഒമാരായ സിജിത്ത്, അബീഷ്, ബിനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.