ADVERTISEMENT

കുന്നംകുളം ∙ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാനു പരുക്കേറ്റു. കൊമ്പൻ പാണഞ്ചേരി ഗജേന്ദ്രനാണ് ചെന്ത്രാപ്പിന്നി സ്വദേശി മണിയനെ (62) തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചത്. പരുക്കേറ്റ മണിയനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കു പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പോർക്കളേങ്ങാട് വായനശാലയുടെ സമീപം ഇന്നലെ രാവിലെ 8നായിരുന്നു സംഭവം. ചീരംകുളം പൂരത്തിന് കൊണ്ടുവന്ന ആന അനുസരണക്കേടു കാണിച്ചതിനാൽ എഴുന്നള്ളിച്ചിരുന്നില്ല. ഇന്നലെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ആന വിരണ്ടത്. എലിഫന്റ് സ്ക്വാഡ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണു തളച്ചത്.

തോട്ടിയും വടിയും ഇല്ലെങ്കിൽ ആനപ്പണി വേണ്ട: യൂണിയൻ
കുന്നംകുളം∙ തോട്ടിയും വടിയും ഉപയോഗിച്ച് ആനകളെ നിയന്ത്രിക്കാൻ അനുവദിച്ചില്ലെങ്കിൽ തൊഴിലിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന് കേരള സ്റ്റേറ്റ് ആനത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ തോട്ടിയും വടിയും ഉപേക്ഷിക്കാൻ നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് ജനറൽ സെക്രട്ടറി പി.എം.സുരേഷ് ആവശ്യപ്പെട്ടു. എന്നാൽ അകാരണമായി ആനയെ മർദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com