ADVERTISEMENT

ചാവക്കാട്∙ നാസർ ഫൈസിയോടുള്ള സ്നേഹം കാരുണ്യമായി ഒഴുകിയപ്പോൾ  ലഭിച്ചത് ഒരു കോടി രൂപ. നിർമിച്ചത് 4 സ്നേഹഭ വനങ്ങൾ. താക്കോൽ കൈമാറ്റം ഇന്ന്. 4 ഭവനങ്ങളും നാസർ ഫൈസിയുടെ കുടുംബത്തിന് കൈമാറും. ഇതിൽ നിന്നു കിട്ടുന്ന വാടക കൊണ്ട്  ഫൈസിയുടെ ഭാര്യയും മക്കളും ആരുടെയും ആശ്രയമില്ലാതെ സുഖമായി ജീവിക്കും. സമസ്ത ജില്ലാ വർക്കിങ് പ്രസിഡന്റും മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന നാസർ ഫൈസി കോവിഡ് മൂലം 2021ലാണ് മരിച്ചത്.

വീടുകളിൽ  നിന്നു വാടകയായ് കിട്ടുന്ന വരുമാനം മുഴുവനായും കുടുംബത്തിന് ഉപയോഗിക്കാവുന്ന രീതിയിലാണ് സഹായമെത്തിക്കുന്നത്. എടക്കഴിയൂർ കാജ സെന്ററിന് പടിഞ്ഞാറ് 17 സെന്റ് ഭൂമിയിലാണ് ഭവനങ്ങൾ നിർമിച്ചത്. സമസ്ത ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ രൂപീകരിച്ച നാസർ ഫൈസി സുഹൃത്‌സമിതി അടുത്ത സുഹൃത്തുക്കളും നാസർ ഫൈസിയെ ഇഷ്ടപ്പെടുന്നവരും നൽകിയ തുക സമാഹരിച്ചാണ് ഭവനങ്ങൾ പൂർത്തിയാക്കിയതെന്നു വർക്കിങ് ചെയർമാൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജനറൽ കൺവീനർ സി.എ.മുഹമ്മദ് റഷീദ്, കോ–ഓഡിനേറ്റർ ഹുസൈൻ ദാരിമി എന്നിവർ അറിയിച്ചു. ഭവനങ്ങളുടെ സമർപ്പണം ഇന്ന് 11ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ സുഹൃത് സംഗമം ഉദ്ഘാടനം ചെയ്യും. ടി.എൻ.പ്രതാപൻ എംപി മുഖ്യാഥിതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com