ADVERTISEMENT

വെറ്റിലപ്പാറ ∙ ‌‌പ്ലാന്റേഷൻ എസ്റ്റേറ്റിൽ കലക്‌ഷൻ സെന്റർ കാട്ടാനക്കൂട്ടം തകർത്തു. ഇൻസ്പെക്‌ഷൻ ബംഗ്ളാവിനു സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൂന്നാം ബ്ലോക് ജംക്‌ഷനിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചതിനു സമീപമുള്ള സ്വിച്ച് ബോർഡ് കെട്ടിടവും കഴിഞ്ഞ രാത്രിയിൽ ആനയുടെ ആക്രമണത്തിൽ നിലം പതിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് പുനർനിർമിച്ച കെട്ടിടമാണ് ഇന്നലെ  വീണ്ടും കാട്ടാനകൾ പൊളിച്ചത്. എസ്റ്റേറ്റിലെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകൾ ഭൂരിഭാഗവും ഇതിനകം ആനകൾ കുത്തിപ്പൊളിച്ച നിലയിലാണ്.

ആനപ്പേടിയിൽ പകുതിയിലധികം തൊഴിലാളികളും എസ്റ്റേറ്റ് ക്വാർട്ടേഴ്സുകളിൽ നിന്നും താമസം മാറിയതായി പറയുന്നു. രാത്രിയിൽ മാത്രം കാണപ്പെട്ടിരുന്ന വന്യമൃഗങ്ങളെ ഇപ്പോൾ പകലും തോട്ടത്തിൽ കാണുന്നുണ്ട്. തൊഴിലാളികൾ പണികഴിഞ്ഞ് പോകുന്നതോടെ എസ്റ്റേറ്റ് വന്യജീവികളുടെ വിഹാര കേന്ദ്രമാണ്. ആന ശല്യം പെരുകിയതോടെ വനം വകുപ്പ് നടത്തിയിരുന്ന പെട്രോളിങ് മാസങ്ങളായി നിലച്ചു. ആനകൾ തോട്ടത്തിൽ ഇറങ്ങിയ വിവരം അറിയിച്ചാൽ പോലും വനപാലകർ എത്തിനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com