ഉണ്ണായി വാരിയർ കലാനിലയത്തിൽ കളരി; അനുമതി വൈകുന്നു

Mail This Article
ഇരിങ്ങാലക്കുട∙ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിനു പുതിയ കളരി നിലയം ഒരുക്കുന്നതിന് കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പിന്റെ അനുമതി വൈകുന്നു. 3.7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉൾപ്പെടുന്ന നിവേദനം കലാനിലയം ഭരണസമിതി 6 മാസം മുൻപ് ടി.എൻ.പ്രതാപൻ എംപി വഴി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡിക്ക് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. കഥകളി പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ കലാനിലയത്തിന്റെ ഓഡിറ്റോറിയം പൊളിച്ച് പുതിയ കളരി നിലയവും ഓഫിസ് കെട്ടിടവും നിർമിക്കാനാണ് ഭരണസമിതി പദ്ധതി തയാറാക്കിയത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം രൂപരേഖ കേരളീയ മാതൃകയിൽ ഒരുക്കി.
കലാനിലയത്തിന്റെ മുൻവശത്തെ ജീർണാവസ്ഥയിലുള്ള ഓഡിറ്റോറിയം മാറ്റി പിറകിൽ പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടം മുൻപിലേക്ക് കൊണ്ടുവന്ന് അതിനു പിറകിൽ കളരി എന്ന നിലയിലാണ് പുതിയ കെട്ടിടം രൂപ കൽപന.4858 ചതുരശ്ര അടി വിസ്തീർണമുള്ള കളരി നിലയത്തിൽ 150 പേർക്ക് ഇരുന്ന് പരിപാടികൾ കാണുന്ന തരത്തിൽ കളരി, സ്റ്റേജ്, അണിയറ എന്നിവയും ഇതിലുണ്ട്. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളും ചെയർമാന്റെ മുറിയും ഉണ്ടാകും. ശബ്ദത്തിന്റെ പ്രതിധ്വനി ഇല്ലാത്ത രീതിയിൽ കൂടുതൽ വെളിച്ചവും കാറ്റും ലഭിക്കുന്ന തരത്തിലാണു രൂപരേഖ