ADVERTISEMENT

കല്ലൂർ ∙ പൊതുസ്ഥലത്ത് മുന്നണികൾ പോസ്റ്ററുകൾ പതിക്കുന്നതും പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കരി ഓയിൽ പ്രയോഗവും നാട്ടുകാരെ വലയ്ക്കുന്നു. കല്ലൂർ പാടംവഴിയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മുന്നണികൾ പോസ്റ്ററുകൾ ഒട്ടിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്രീസും കരിഓയിലും പോലെയുള്ള മിശ്രിതം ഉപയോഗിച്ച് മായ്ച്ചിരുന്നു. ഇതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നിൽക്കാനും ഇരിക്കാനും കഴിയാതെയായി. വസ്ത്രങ്ങളിൽ ഇവ പുരളുന്നതാണ് പ്രശ്‌നം.  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുമരിന്റെയും വശങ്ങളിലും ഇരിപ്പടങ്ങളിലും പോസ്റ്ററുകൾ പതിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പൊതുസ്ഥലത്തെ പ്രചാരണ പോസ്റ്ററുകൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എത്തി കരി ഓയിൽ ഉപയോഗിച്ച് കറുപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com