ADVERTISEMENT

കൊടുങ്ങല്ലൂർ∙ മേത്തല ചാലക്കുളത്ത് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ സംഘം ചേർന്നു ക്രൂരമായി മർദിച്ചു. തടയാനുള്ള ശ്രമത്തിനിടെ ഇവരെ ചവിട്ടി വീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ടു അയൽവാസി പത്താഴപറമ്പിൽ കണ്ണനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ടികെഎസ് പുരം പഴയില്ലത്ത് ഗുരുരാജൻ എമ്പ്രാന്തിരിയുടെ മകൾ വിജയലക്ഷ്മിയെ (64) ആണ് മർദിച്ചത്. അവിവാഹിതയായ ഇവർ വർഷങ്ങളായി ഇവിടെയാണ് താമസം.

മനോദൗർബല്യമുള്ള ഇവരെ രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമാരും ചേർന്നാണ്  മർദിച്ചത്. ഇവരെ മർദ്ദിക്കുന്നതിന്റെയും ചവിട്ടി വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിച്ചിച്ചു. ഇവരുടെ കൈകൾക്കും കാലിനും മുറിവുണ്ട്. മരം കൊണ്ടു തലക്കടിച്ചതായും വിജയലക്ഷ്മി പറഞ്ഞു. പരുക്കേറ്റ വിജയലക്ഷ്മി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയൽവാസികളായ 4 അംഗം സംഘമാണ് മർദിച്ചതെന്ന് പൊലിസ് പറഞ്ഞു.  അറസ്റ്റിലായ  കണ്ണനെഇന്നു കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com