ADVERTISEMENT

പെരിഞ്ഞനം ∙  ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 85 പേർ ചികിത്സ തേടി. കഴിഞ്ഞ രാത്രി എട്ടരയോടെ സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിൽ ഉള്ളത്. പാർസൽ വാങ്ങി കൊണ്ടു പോയി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു. പെരിഞ്ഞനം, കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം  എന്നിവിടങ്ങളിലെ  ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൾ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com