ഇനി മാലിന്യം തള്ളിയാൽ ക്യാമറ പിടികൂടും

Mail This Article
×
തിരുവില്വാമല ∙ മാലിന്യം തള്ളൽ രൂക്ഷമായ മേഖലകളിൽ പഞ്ചായത്ത് സിസി ടിവി ക്യാമറകൾ സ്ഥാപിക്കുന്നു. 8 ഇടങ്ങളിലാണു ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതിനു മുന്നോടിയായി വഴിയരികിലെ മാലിന്യം നീക്കം ചെയ്തു തുടങ്ങി. ഇന്നലെ മലേശമംഗലം റോഡ്, പട്ടിപ്പറമ്പ്, കോക്കോട്ടുകുളം പരിസരം എന്നിവിടങ്ങളിലെ മാലിന്യം നീക്കി. പ്രവൃത്തി ഇന്നും തുടരും. മാലിന്യം തള്ളൽ പതിവായ മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. പിന്നീട് മാലിന്യം തള്ളുന്നവർക്കെതിരെ 10000 രൂപ പിഴ ചുമത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മജ, വൈസ് പ്രസിഡന്റ് എം.ഉദയൻ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.