പാമ്പുകടിയേറ്റ വീട്ടമ്മയുമായി പോയ ആംബുലൻസ് വെള്ളക്കെട്ടിൽ കുടുങ്ങി
Mail This Article
വടക്കേകാട് ∙ പാമ്പുകടിയേറ്റ സ്ത്രീയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പഞ്ചായത്ത് കാര്യാലയത്തിനു മുന്നിലെ വെള്ളക്കെട്ടിൽ നിന്നു. വൈലത്തൂർ ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ എത്തിയാണ് ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ 12.30ന് ആണ് സംഭവം. വീടിനുള്ളിൽ നിന്നു പാമ്പുകടിയേറ്റ പാലപ്പെട്ടി കുന്നനയിൽ നഫീസുവിനെ (62) പൊന്നാനിയിൽ നിന്നു എത്തിയ ആംബുലൻസ്.
പുത്തൻപള്ളി കെഎംഎം ആശുപത്രിയിൽ നിന്നു മാറ്റുമ്പോഴാണ് വണ്ടി വഴിയിൽ കുടുങ്ങിയത്. നായരങ്ങാടി സെന്ററിലും പഞ്ചായത്ത് ഓഫിസിനു മുന്നിലും രൂക്ഷമായ വെള്ളക്കെട്ടാണ്. രോഗിയുമായി വന്ന ചെറിയ വാൻ വെള്ളത്തിലിറങ്ങിയതിനു പിന്നാലെ വെള്ളം കയറി ഓഫ് ആകുകയായിരുന്നു. ഈ വണ്ടി കുറച്ചു സമയത്തിനു ശേഷം സ്റ്റാർട്ട് ആയെങ്കിലും പിന്നീട് ആൽത്തറയിൽ ഓഫ് ആയി. ഇത് പിന്നീട് കെട്ടിവലിച്ച് ചാവക്കാട് വർക്ക്‌ഷോപ്പിലേക്ക് കൊണ്ടുപായി.