വാഹനാപകടത്തിൽ പതിനാലുകാരൻ മരിച്ചു

Mail This Article
×
ചാവക്കാട്∙ ദേശീയപാത മണത്തല അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പതിനാലുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്. ചാവക്കാട് പൊന്നറ ജ്വല്ലറി ജീവനക്കാരൻ കുരഞ്ഞിയൂരിൽ താമസിക്കുന്ന പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖിന്റെയും ഷാനിലയുടെയും മകൻ നാസിം(14) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ(19), ബൈക്കിലുണ്ടായിരുന്ന നാസിമിന്റെ മാതൃസഹോദരന്റെ മകൻ ഫഹദ്(14) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി എട്ടോടെയാണ് അപകടം. തൊഴിയൂർ റഹ്മത്ത് സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.