ഓർത്തെടുത്തു, കഥയുടെ സുൽത്താനെ

Mail This Article
ചേലക്കര ∙ പടിഞ്ഞാറേ പങ്ങാരപ്പിള്ളി എഎൽപി സ്കൂളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.പത്മജ ഉദ്ഘാടനം ചെയ്തു. ബിപിസി പ്രമോദ് ചുമർപത്രം പ്രകാശനം ചെയ്തു. പ്രാദേശിക മാധ്യമപ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് അംഗം സുമതി രാമകൃഷ്ണൻ അധ്യക്ഷയായി.പന്നിത്തടം∙ കോൺകോഡ് ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ കൃതിയായ ബാല്യകാലസഖിയിലെ കഥാപാത്രങ്ങളായി മനോരമ നല്ല പാഠം വിദ്യാർഥികൾ വേഷമിട്ടു. മാനേജർ ആർ.എം.ബഷീർ, പ്രിൻസിപ്പൽ പി.എം.ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.
ആറ്റത്ര∙ ഗ്രാമീണ വായനശാലയിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണം നടത്തി. അധ്യാപിക ദീപ പി.ജോസ് ഉദ്ഘാടനം ചെയ്തു.
കുന്നംകുളം ∙ ഗവ.അന്ധ വിദ്യാലയത്തിൽ നടത്തിയ ബഷീർ ദിനാചരണം സിനിമാ നിർമാതാവ് നെൽസൻ ഐപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ.കൗസിയ അധ്യക്ഷയായി.
വാടാനപ്പള്ളി ∙ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി ആൻഡ് റീഡിങ് റൂം, പത്താംകല്ല് സിഎംഎസ്‌യുപി സ്കൂൾ കലാസാഹിത്യവേദി എന്നിവ സംയുക്തമായി നടത്തിയ ബഷീർ സ്മൃതിസദസ് സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുമന ജോഷി അധ്യക്ഷത വഹിച്ചു.
തളിക്കുളം ∙ പബ്ലിക് ലൈബ്രറി നടത്തിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എൻ.മദനമോഹനൻ അധ്യക്ഷത വഹിച്ചു.
വെങ്കിടങ്ങ് ∙ ജിഎംഎൽപി സ്കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ഗ്രാമപത്രം പ്രകാശനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.കെ.വിമല ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് അഫ്സിയ അസീസ് അധ്യക്ഷയായി.
മുല്ലശേരി ∙ ഹിന്ദു യുപി സ്കൂളിൽ ബഷീർ അനുസ്മരണം പ്രധാനാധ്യാപിക വി.സി.രേഖ ഉദ്ഘാടനം ചെയ്തു. ടോണി ഫ്രാൻസിസ് അധ്യക്ഷനായി.
ചിറ്റാട്ടുകര ∙ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ബഷീർ അനുസ്മരണം പ്രധാനാധ്യാപകൻ എം.കെ.സൈമൺ ഉദ്ഘാടനം ചെയ്തു.
വെന്മേനാട് ∙ എംഎഎസ്എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി.
പ്രധാനാധ്യാപകൻ ജോയ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബോബി ജോസ് അധ്യക്ഷനായി.
പാവറട്ടി ∙ സെന്റ് ജോസഫ്സ് സിഎംഐ പബ്ലിക് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ ഫാ.പിന്റോ പുലിക്കോടൻ ഉദ്ഘാടനം ചെയ്തു.
വെങ്കിടങ്ങ് ∙ കണ്ണോത്ത് ഓക്സ്ഫഡ് ഇംഗ്ലിഷ് സ്കൂളിൽ ബഷീർ അനുസ്മരണം പ്രിൻസിപ്പൽ വി.എസ്.ശിബ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ജിമ്മി ജോയ്സൺ അധ്യക്ഷയായി.
പാവറട്ടി ∙ സികെസി എൽപി സ്കൂളിൽ ബഷീർ അനുസ്മരണം പ്രധാനാധ്യാപിക സിസ്റ്റർ അനു മരിയ ഉദ്ഘാടനം ചെയ്തു.
പാവറട്ടി ∙ സികെസി ഇംഗ്ലിഷ് മീഡിയം എൽപി സ്കൂളിൽ ബഷീർ അനുസ്മരണം പ്രധാനാധ്യാപിക സിസ്റ്റർ ഗീതി മരിയ ഉദ്ഘാടനം ചെയ്തു.
ഏങ്ങണ്ടിയൂർ ∙ സെന്റ് മേരീസ് എൽപി സ്കൂളിൽ ബഷീർ അനുസ്മരണവും കൃഷി ക്ലബ് ഉദ്ഘാടനവും മാനേജർ ഫാ.ആന്റോ ഒല്ലൂക്കാരൻ നിർവഹിച്ചു. പ്രധാനാധ്യാപിക സീജ ജോസഫ് അധ്യക്ഷത വഹിച്ചു.
ഒരുമനയൂർ∙ ഇസ്‌ലാമിക് ഇംഗ്ലിഷ് സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.
മാനേജർ പി.കെ.ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.വി.മുസ്താഖ് അധ്യക്ഷത വഹിച്ചു.
ചാവക്കാട്∙ എംആർആർഎം ഹയർസെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ഡി.ഷീബ അധ്യക്ഷത വഹിച്ചു.
പോർക്കുളം∙ മാർ കൂറിലോസ് മെമ്മോറിയൽ യുപി സ്കൂളിലെ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാർഥികൾ സ്കൂളിലെത്തി.