തൃശൂർ ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ
ഗുരുവായൂർ ∙ പൂക്കോട് ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ (എംപിഎച്ച്ഡബ്ല്യു) ഒഴിവ്. കൂടിക്കാഴ്ച 15ന് 10ന് ഗുരുവായൂർ നഗരസഭാ ഓഫിസിൽ. ഉയർന്ന പ്രായം: 40. യോഗ്യത: ജിഎൻഎം. പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ പ്രായപരിധിയിൽ 10 വർഷം വരെ ഇളവ്.
അധ്യാപക ഒഴിവ്
ഗുരുവായൂർ ∙ ജിയുപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. കെ ടെറ്റ് നിർബന്ധം. കൂടിക്കാഴ്ച 8ന് 2ന്.
മണത്തല∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എൽപിഎസ്എ, എഫ്ടിഎം ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30ന്.
ആളൂർ∙ എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8 ന് 11ന്.
തിരുവില്വാമല ∙ ഗവ.എൽപി സ്കൂളിലെ മോഡൽ നഴ്സറി സ്കൂളിൽ ആയ തസ്തികയിൽ ഒഴിവ്. അഭിമുഖം തിങ്കൾ രാവിലെ 10.30ന്. 9497628060.